തൃശ്ശൂർ പെരിഞ്ഞനത്ത് കുഴിമന്തി കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ; 85 പേർ ആശുപത്രിയിൽ

food

തൃശ്ശൂർ പെരിഞ്ഞനത്ത് ഹോട്ടലിൽ നിന്ന് കുഴിമന്തി കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ. വയറിളക്കവും ഛർദിയും മറ്റ് അസ്വസ്ഥതകളും ബാധിച്ച് 85 പേർ ആശുപത്രിയിൽ ചികിത്സ തേടി. 

ഹോട്ടലിൽ നിന്ന് നേരിട്ട് കഴിച്ചവർക്കും പാഴ്‌സൽ വാങ്ങി കൊണ്ടുപോയവർക്കും ഭക്ഷ്യവിഷബാധയേറ്റിട്ടുണ്ട്. കൊടുങ്ങല്ലൂരിലും ഇരിങ്ങാലക്കുടയിലുമുള്ള വിവിധ ആശുപത്രികളിലാണ് ആളുകൾ ചികിത്സ തേടിയത്.

ആരോഗ്യവകുപ്പും പഞ്ചായത്ത്, ഫുഡ് ആൻഡ് സേഫ്റ്റി അധികൃതരും ഹോട്ടലിൽ പരിശോധന നടത്തി. ഹോട്ടലിനെതിരെ തുടർ നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു
 

Share this story