കൊച്ചിയിൽ പോലീസ് കസ്റ്റഡിയിലെടുത്ത യുവ നടനെയടക്കം രണ്ട് പേരെ റോഡിലിട്ട് ചവിട്ടുന്ന ദൃശ്യങ്ങൾ പുറത്ത്
May 16, 2023, 15:35 IST

കൊച്ചിയിൽ വാഹനപരിശോധനക്കിടെ പോലീസ് കസ്റ്റഡയിലെടുത്ത യുവ നടനയെടക്കം രണ്ട് പേരെ പോലീസ് റോഡിലിട്ട് ചവിട്ടുന്ന ദൃശ്യങ്ങൾ പുറത്ത്. റോഡിൽ വെച്ച് സംഘർഷം കണ്ടുനിന്ന ആളുകൾ പകർത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇന്നലെ രാത്രിയാണ് പോലീസിനെ ആക്രമിച്ചെന്ന് ആരോപിച്ച് നടനും സമൂഹ മാധ്യമങ്ങളിൽ താരവുമായ തൃശ്ശൂർ സ്വദേശി സനൂപ്, വീഡിയോ എഡിറ്റർ രാഹുൽ രാജ് എന്നിവരെ എറണാകുളം നോർത്ത് പോലീസ് പിടികൂടിയത്
വാഹന പരിശോധനക്കിടെ രേഖകൾ ഹാജരാക്കാൻ വിസമ്മതിച്ച ഇവർ പോലീസിനെ മർദിച്ചെന്നായിരുന്നു കേസ്. എന്നാൽ രേഖകൾ ചോദിച്ചപ്പോൾ ആക്രമിച്ചെന്ന് ആരോപിച്ച് പോലീസ് അകാരണമായി തങ്ങളെ മർദിക്കുകയായിരുന്നുവെന്നാണ് യുവാക്കൾ ആരോപിക്കുന്നത്.