ഗർഭഛിദ്രത്തിന് നിർബന്ധിച്ചു; പിന്തുടർന്ന് ശല്യം ചെയ്തു: രാഹുലിനെതിരേ 5 പരാതികൾ

MJ Rahul
രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം: ഗർഭഛിദ്രത്തിനു നിർബന്ധിച്ചു, സിത്രീകളെ ശല്യം ചെയ്തു എന്നീ ആരോപണങ്ങൾ ഉന്നയിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരേ അഞ്ച് പരാതികൾ. പരാതി നൽകിയിരിക്കുന്ന അഞ്ച് പേരും കേസുമായി നേരിട്ടു ബന്ധമുള്ളവരല്ല. പരാതികളിൽ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംസ്ഥാന പൊലീസ് മേധാവിക്ക് മൂന്നാം കക്ഷികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

സാമൂഹിക മാധ്യമങ്ങളിലൂടെ പെൺകുട്ടികളെ നിരന്തരം ശല്യം ചെയ്യുക, ഗർഭഛിദ്രത്തിന് നിർബന്ധിക്കുക, ഫോണിലൂടെ ഭീഷണിപ്പെടുത്തുക എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Tags

Share this story