ശസ്ത്രക്രിയ ചെയ്യണമെങ്കിൽ കൈക്കൂലി നിർബന്ധം; സർക്കാർ ഡോക്ടർമാർ അറസ്റ്റിൽ
Wed, 1 Mar 2023

തൃശൂർ: ശസ്ത്രക്രിയ ചെയ്യാൻ രോഗിയിൽ നിന്നും കൈക്കൂലി വാങ്ങിയ സർക്കാർ ഡോക്ടർമാരെ വിജിലൻസ് പിടികൂടി. ചാവക്കാട് താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ഡോക്‌ടർ പ്രദീപ് വർഗീസ് കേശി, അനസ്തേഷ്യ വിഭാഗം ഡോക്‌ടർ വീണ വർഗീസ് എന്നിവരെയാണ് വിജിലൻസ് പിടികൂടിയത്.
ശസ്ത്രക്രിയ ചെയ്യണമെങ്കിൽ കൈക്കൂലി നൽകണമെന്ന് ഡോക്‌ടർമാർ ആവശ്യപ്പെട്ട കാര്യം ചാവക്കാട് സ്വദേശിനിയാണ് വിജിലൻസിനെ അറിയിച്ചത്. തുടർന്ന് ഉദ്യോഗസ്ഥർ നൽകിയ പണം അവരുടെ നിർദേശപ്രകാരം ഡോക്‌ടർമാർക്ക് കൈമാറുകയായിരുന്നു. ആശുപത്രിക്ക് സമീപത്തുള്ള ക്ലിനിക്കിൽ വെച്ചാണ് പണം കൈമാറിയത്. ഈ സമയത്ത് വിജിലൻസ് ഉദ്യോഗസ്ഥർ എത്തി ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഡോ.പ്രദീപ് 3000 രൂപയും, ഡോ. വീണ 2000 രൂപയുമാണ് ആവശ്യപ്പെട്ടത്.