വിദേശ സർവകലാശാല: ബജറ്റ് പ്രഖ്യാപനം തത്കാലം മരവിപ്പിക്കും; സിപിഎം പിബി ചർച്ച ചെയ്യും

akg

വിദേശ സർവകലാശാല വിഷയത്തിൽ സിപിഎം പിന്നോട്ട്. ബജറ്റിലെ പ്രഖ്യാപനം മരവിപ്പിച്ചേക്കും. പോളിറ്റ് ബ്യൂറോ വിഷയം ചർച്ച ചെയ്ത ശേഷം തുടർ നടപടി മതിയെന്നാണ് തീരുമാനം

അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷമാകും പി ബി വിഷയം ചർച്ചക്ക് എടുക്കുക. 2024 ജനുവരിയിൽ പിബി ഇറക്കിയ നിലപാടിൽ വിദേശ സർവകലാശാലയെ എതിർക്കുന്ന നിലപാടായിരുന്നു. ഈ നയം മാറാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്

സിപിഐയുടെ വിയോജിപ്പ് കൂടി പരിഗണിച്ചാണ് തീരുമാനം. മുന്നണി ചർച്ച ചെയ്യാതെ നിർദേശം നടപ്പിലാക്കരുതെന്ന് സിപിഐ ആവശ്യപ്പെട്ടിട്ടുണ്ട്.
 

Share this story