വിദേശ സർവകലാശാല: വിവാദം അവസാനിപ്പിക്കാൻ സിപിഎം നേതൃത്വത്തിന്റെ നിർദേശം

വിദേശ സർവകലാശാലകളെ കുറിച്ചുള്ള പരസ്യവിവാദം അവസാനിപ്പിക്കാൻ സിപിഎം നിർദേശം. ഉന്നത വിദ്യാഭ്യാസ മന്ത്രി, ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ അടക്കമുള്ളവർക്കാണ് നിർദേശം. ബജറ്റിലെ നിർദേശം തങ്ങൾ അറിയാതെ ആണെന്നായിരുന്നു മന്ത്രി ആർ ബിന്ദുവിന്റെ പരാതി. 

കൗൺസിൽ അല്ല ആശയം മുന്നോട്ടുവെച്ചതെന്ന് വൈസ് ചെയർമാൻ ഡോ. രാജൻ ഗുരുക്കളും പറഞ്ഞിരുന്നു. ഇതോടെയാണ് സിപിഎം നേതൃത്വം ഇടപെട്ടത്. ബജറ്റ് ചർച്ചയുടെ മറുപടിയിൽ ധനമന്ത്രി ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണം നൽകുമെന്നാണ് ഭരണനേതൃത്വത്തിന്റെ നിലപാട്. 

വിദേശ സ്വകാര്യ സർവകലാശാലകളുടെ അനുമതിക്കുള്ള നയരൂപീകരണ ചുമതലയും ഉന്നത വിദ്യാഭ്യാസ കൗൺസിലിനാണ്. വിദേശരാജ്യങ്ങൾ സന്ദർശിക്കാനും നാല് കോൺക്ലേവുകൾ നടത്താനുമുള്ള ചുമതലയും കൗൺസിലിന് നൽകിയതിലും ഉന്നത വിദ്യാഭ്യാസ വകുപ്പിന് നീരസമുണ്ട്.
 

Share this story