തിരുവനന്തപുരം പാലോട് ഇടിഞ്ഞാർ വനത്തിൽ കാട്ടുതീ; 50 ഏക്കറോളം വനഭൂമിയിൽ തീ പടർന്നു
Fri, 17 Feb 2023

തിരുവനന്തപുരം പാലോട് ഇടിഞ്ഞാർ വനത്തിൽ കാട്ടുതീ. 50 ഏക്കറോളം വനഭൂമി കത്തിനശിച്ചു. തീ ഇപ്പോഴും പടരുകയാണ്. വിതുര ഫയർഫോഴ്‌സ്, പാലോട് റെയഞ്ച് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടത്
ഇടിഞ്ഞാർ മയിലാടുംകുന്ന് എന്ന സ്ഥലത്താണ് ഇപ്പോൾ തീ പടരുന്നത്. രണ്ട് കിലോമീറ്റർ ഉൾവനത്തിലാണ് തീ. ഇതിനാൽ തന്നെ തീയണക്കാനുള്ള കൂടുതൽ സൗകര്യങ്ങൾ ഇവിടേക്ക് എത്തിക്കാനും പരിമിതികളുണ്ട്. ശക്തമായ കാറ്റും ഉള്ളതിനാൽ തീയുടെ വ്യാപന തോത് കൂടുകയാണ്. 70 ശതമാനത്തോളം തീ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചതായാണ് റിപ്പോർട്ടുകൾ.