തൃശ്ശൂർ കുതിരാനിൽ കാട്ടാന ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർക്ക് പരുക്ക്; പ്രതിഷേധവുമായി നാട്ടുകാർ
Oct 29, 2025, 12:09 IST
തൃശ്ശൂർ കുതിരാനിൽ കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് പരുക്ക്. ഫോറസ്റ്റ് വാച്ചറായ ബിജുവിനാണ് പരുക്കേറ്റത്. ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന ബിജുവിനെ ആക്രമിക്കുകയായിരുന്നു.
സംഭവത്തെ തുടർന്ന് പ്രദേശത്ത് നാട്ടുകാർ പ്രതിഷേധിച്ചു. വനംവകുപ്പിന്റെ അനാസ്ഥയാണ് കാട്ടാന ആക്രമണത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടിയാണ് നാട്ടുകാരുടെ പ്രതിഷേധം. പരുക്കേറ്റ ബിജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണ്
അതേസമയം തിരുവനന്തപുരം വിതുര മണലിയിൽ ജനവാസമേഖലയിലിറങ്ങിയ കാട്ടാനയെ ഉൾവനത്തിലേക്ക് കടത്തി വിടുകയാണ്. വനംവകുപ്പിന്റെ നേതൃത്വത്തിലാണ് ദൗത്യം നടക്കുന്നത്. ആനയെ 15 കിലോമീറ്ററിലധികം ഉൾവനത്തിലേക്ക് കയറ്റിവിടാനാണ് ശ്രമിക്കുന്നത്.
