ചങ്ങനാശ്ശേരി മുൻ ആർച്ച് ബിഷപ് മാർ ജോസഫ് പൗവത്തിൽ നിര്യാതനായി

joseph

ചങ്ങനാശ്ശേരി മുൻ ആർച്ച് ബിഷപ് മാർ ജോസഫ് പൗവത്തിൽ അന്തരിച്ചു. 92 വയസ്സായിരുന്നു. ചങ്ങനാശ്ശേരിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. 1985 മുതൽ 2007 മാർച്ച് 19 വരെ അതിരൂപതയുടെ ആർച്ച് ബിഷപായി പ്രവർത്തിച്ച ശേഷമാണ് അദ്ദേഹം വിരമിച്ചത്. 

കുറുമ്പനാടം അസംപ്ഷൻ ഇടവകയിലെ പൗവത്തിൽ കുടുംബാംഗമാണ്. 1930 ഓഗസ്റ്റ് 14നായിരുന്നു ജനനം. പൗവ്വത്തിൽ അപ്പച്ചൻ-മറിയക്കുട്ടി ദമ്പതികളുടെ മകനായാണ് ജനനം. 1962 ഒക്ടോബർ മൂന്നിനാണ് പൗരോഹിത്യം സ്വീകരിച്ചത്. 

അതിരൂപതയുടെ സഹായ മെത്രാനായി 1972 ജനുവരി 29ന് നിയമിക്കപ്പെട്ടു. 1972 ഫെബ്രുവരി 13ന് പോൾ ആറാമൻ മാർപാപ്പയിൽ നിന്നാണ് മെത്രാഭിഷേകം സ്വീകരിച്ചത്. ആർച്ച് ബിഷപ് മാർ ആന്റണി പടിയറയുടെ സഹായ മെത്രാനായിട്ടായിരുന്നു നിയമനം. 1977 ഫെബ്രുവരി 26ന് കാഞ്ഞിരപ്പള്ളി രൂപത സ്ഥാപിക്കപ്പെട്ടപ്പോൾ രൂപതയുടെ പ്രഥമ ബിഷപായി നിയമിതനായി. 1977 മെയ് 12നായിരുന്നു സ്ഥാനാരോഹണം


 

Share this story