പെരുമ്പാവൂരിൽ ലക്ഷ്മിപ്രിയക്ക് പകരം മുൻ കോൺഗ്രസ് നേതാവ് എൻഡിഎ സ്ഥാനാർഥി

jibi

പെരുമ്പാവൂരിൽ ലക്ഷ്മിപ്രിയക്ക് പകരം സ്ഥാനാർഥിയെ കണ്ടെത്തി എൻഡിഎ. കോൺഗ്രസ് മുൻ നേതാവാണ് ട്വന്റി ട്വന്റി സ്ഥാനാർഥിയായി മത്സരിക്കുക. കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റായിരുന്ന ജിബി പാത്തിക്കലാണ് പെരുമ്പാവൂരിലെ എൻഡിഎ സ്ഥാനാർഥി. 

വോട്ടർ പട്ടികയിൽ പേരില്ലാത്തതിനെ തുടർന്നാണ് ലക്ഷ്മിപ്രിയക്ക് മത്സരിക്കാൻ സാധിക്കാതെ വന്നത്. ഇതോടെയാണ് പുതിയ സ്ഥാനാർഥിയെ കണ്ടെത്തിയത്. യാക്കോബായ സഭ മാനേജിംഗ് കമ്മിറ്റി അംഗവും യൂത്ത് അസോസിയേഷൻ പെരുമ്പാവൂർ മേഖലയുടെ ഭാരവാഹിയുമാണ് ജിബി

പെരുമ്പാവൂരിൽ കോൺഗ്രസിന് മറ്റൊരു തിരിച്ചടിയാണ് ജിബിയുടെ സ്ഥാനാർഥിത്വം. എൽദോസ് കുന്നപ്പിള്ളി വിമത നീക്കം തുടങ്ങിയതിന് പിന്നാലെയാണ് മറ്റൊരു നേതാവ് കൂടി പാർട്ടി വിട്ട് പോകുന്നത്.
 

Tags

Share this story