പത്തനംതിട്ട മുൻ ഡിസിസി പ്രസിഡന്റ് ബാബു ജോർജ് കോൺഗ്രസിൽ നിന്നും രാജിവെച്ചു

babu

പത്തനംതിട്ട മുൻ ഡിസിസി പ്രസിഡന്റ് ബാബു ജോർജ് കോൺഗ്രസിൽ നിന്നും രാജിവെച്ചു. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും നിലവിൽ കെപിസിസി അംഗവുമാണ്. പ്രസ്ഥാനത്തിൽ തുടർന്ന് പ്രവർത്തിക്കാൻ ചില നേതാക്കൾ അനുവദിക്കുന്നില്ലെന്നും പാർട്ടിക്കുള്ളിൽ വേറിട്ട അഭിപ്രായമുള്ളവരെ ഭയപ്പെടുത്തി നിശബ്ദരാക്കുന്നുവെന്നും ബാബു ജോർജ് പറഞ്ഞു

നേരത്തെ ഡിസിസി നേതൃയോഗത്തിൽ അച്ചടക്കലംഘനം നടത്തിയതിന് ബാബുവിനെ കോൺഗ്രസിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. പിജെ കുര്യൻ അടക്കമുള്ള നേതാക്കൾക്കെതിരെ ബാബു ജോർജ് ഇതിന് പിന്നാലെ വിമർശനവുമായി രംഗത്തുവരികയും ചെയ്തു.
 

Share this story