കെനിയൻ മുൻ പ്രധാനമന്ത്രി റെയ്‌ല ഒഡിങ്ക കൂത്താട്ടുകുളത്ത് അന്തരിച്ചു; കേരളത്തിൽ വന്നത് നേത്ര ചികിത്സക്ക്

reyla

കെനിയൻ മുൻ പ്രധാനമന്ത്രി റെയ്‌ല ഒഡിങ്ക കൂത്താട്ടുകുളത്ത് അന്തരിച്ചു. നേത്ര ചികിത്സക്കായാണ് അദ്ദേഹം കേരളത്തിലെത്തിയത്. പ്രഭാത നടത്തത്തിനിടെ ഹൃദയാഘാതമുണ്ടാകുകയായിരുന്നു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കൂത്താട്ടുകുളം ദേവമാത ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു

ശ്രീധരീയത്തിലാണ് ചികിത്സക്കായി റെയ്‌ല ഒഡിങ്ക എത്തിയത്. മകൾ റോസ്‌മേരിക്ക് കേരളത്തിൽ നടത്തിയ ആയുർവേദ നേത്ര ചികിത്സ ഫലപ്രദമായിരുന്നു. തുടർന്നാണ് റെയ്‌ലയും നേത്ര ചികിത്സക്കായി കേരളത്തിലെത്തിയത്

ആറ് ദിവസം മുമ്പാണ് അദ്ദേഹം കേരളത്തിലെത്തിയത്. നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൻ കി ബാത്തിൽ അടക്കം കെനിയൻ മുൻ പ്രധാനമന്ത്രിയുടെ മകളുടെ  കേരളത്തിൽ നടത്തിയ ചികിത്സയെ കുറിച്ച് പരാമർശിച്ചിരുന്നു.
 

Tags

Share this story