മാവേലിക്കര മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ എം മുരളി അന്തരിച്ചു

murali

മാവേലിക്കര മുൻ എംഎൽഎ എം മുരളി അന്തരിച്ചു. 73 വയസായിരുന്നു. തിരുവനന്തപുരത്തെ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. മൂന്ന് തവണ മാവേലിക്കര മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ചിട്ടുണ്ട്. 

പിന്നീട് കായംകുളത്തും ചെങ്ങന്നൂരിലും മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. സ്പീക്കർ സ്ഥാനത്തേക്ക് പ്രതിപക്ഷ സ്ഥാനാർഥിയായും മത്സരിച്ചിട്ടുണ്ട്. 1972 മുതൽ 77 വരെ കെ എസ് യു ആലപ്പുഴ ജില്ലാ പ്രസിഡന്റായി പ്രവർത്തിച്ചു

1982 മുതൽ ഏഴ് വർഷം യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. നിലവിൽ എഐസിസി അംഗമാണ്.
 

Tags

Share this story