മുൻ എംഎൽഎയും സിപിഎം നേതാവുമായ ഐഷ പോറ്റി കോൺഗ്രസിൽ ചേർന്നു
സിപിഎം നേതാവും മുൻ എംഎൽഎയുമായ ഐഷ പോറ്റി കോൺഗ്രസിൽ ചേർന്നു. കോൺഗ്രസ് തലസ്ഥാനത്ത് നടത്തിയ സമരവേദിയിൽ വെച്ചാണ് ഐഷ പോറ്റി കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഐഷ പോറ്റിയെ സ്വീകരിച്ചു
ഇന്നലെ രാത്രി പ്രതിപക്ഷ നേതാവ് വിഡി സതീശനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഐഷ പോറ്റി കോൺഗ്രസിലെത്തുന്നതിൽ ധാരണയായത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഐഷ പോറ്റി കൊട്ടാരക്കരയിൽ യുഡിഎഫ് സ്ഥാനാർഥിയാകുമെന്നാണ് വിവരം.
ബാലകൃഷ്ണപിള്ളയെ കൊട്ടാരക്കരയിൽ അട്ടിമറിച്ചാണ് ഐഷ പോറ്റി എംഎൽഎ ആയത്. തുടർന്ന് മൂന്ന് തവണ കൊട്ടാരക്കരയിൽ നിന്ന് എംഎൽഎ ആയി. കഴിഞ്ഞ തവണ ഐഷ പോറ്റിക്ക് സിപിഎം സീറ്റ് നിഷേധിച്ചിരുന്നു. സിപിഎം ജില്ലാ കമ്മിറ്റി അംഗമായിരുന്നു ഐഷ പോറ്റി. കഴിഞ്ഞ സമ്മേളനത്തിൽ ഇവരെ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കുകയായിരുന്നു
ഇതിന് പിന്നാലെ കോൺഗ്രസിന്റെ പല വേദികളിലും ഐഷ പോറ്റി സജീവമായി എത്തിയിരുന്നു. എങ്കിലും കോൺഗ്രസിലേക്കെന്ന വാർത്തകൾ അവർ നിഷേധിക്കുകയും ചെയ്തിരുന്നതാണ്. ഒടുവിലാണ് ഇന്ന് കോൺഗ്രസ് അംഗത്വം എടുക്കുന്നത്. ്
