മുൻ എംഎൽഎ അനിൽ അക്കരെ പഞ്ചായത്തിൽ മത്സരിക്കും; അടാട്ടിൽ കോൺഗ്രസ് സ്ഥാനാർഥിയാകും

anil akkara

കോൺഗ്രസ് മുൻ എംഎൽഎ അനിൽ അക്കര പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകും. തൃശ്ശൂർ അടാട്ട് ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിലാണ് അനിൽ അക്കര മത്സരിക്കുക. വടക്കാഞ്ചേരി മുൻ എംഎൽഎയാണ് അനിൽ അക്കര. 

2000 മുതൽ 2010 വരെ അടാട്ട് ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു. 2000 മുതൽ 2003 വരെ പഞ്ചായത്ത് വൈസ് പ്രസിഡന്റായി പ്രവർത്തിച്ചു. 2003 മുതൽ 2010 വരെ പഞ്ചായത്ത് പ്രസിഡന്റായി

2010ൽ ജില്ലാ പഞ്ചായത്ത് അംഗമായി. രണ്ടര വർഷം വികസന സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷനായി. 2016ലാണ് എംഎൽഎ ആയത്. 2021ൽ വീണ്ടും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
 

Tags

Share this story