എസ് എഫ് ഐ മുൻ നേതാവിനെ പോലീസ് മർദിച്ച സംഭവം; സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

high court

പത്തനംതിട്ടയിലെ എസ് എഫ് ഐ മുൻ നേതാവ് ജയകൃഷ്ണൻ തണ്ണിത്തോടിനെ പോലീസ് മർദിച്ച സംഭവത്തിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. 2012 ഒക്ടോബറിൽ കോന്നി സിഐ ആയിരുന്ന മധു ബാബു മർദിച്ചെന്നാണ് ആരോപണം. നിലവിൽ ഡിവൈഎസ്പി ആയ മധു ബാബുവിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് കോടതി ഇടപെടൽ

എസ് എഫ് ഐ മുൻ ജില്ലാ പ്രസിഡന്റായിരുന്നു ജയകൃഷ്ണൻ. കസ്റ്റഡി മർദനത്തിൽ 2016ൽ മധു ബാബുവിനെതിരെ പത്തനംതിട്ട എസ് പി റിപ്പോർട്ട് നൽകിയിരുന്നു. കസ്റ്റഡി മർദനം വിവരിച്ച് ജയകൃഷ്ണൻ തന്നെയാണ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്

കാലിന്റെ വെള്ള അടിച്ച് പൊട്ടിച്ചെന്നും കണ്ണിലും ശരീരത്തിലും മുളക് സ്‌പ്രേ ചെയ്‌തെന്നും ജയകൃഷ്ണൻ പറഞ്ഞിരുന്നു. ചെവിയുടെ ഡയഫ്രം അടിച്ചു പൊളിക്കുകയും ച്യെതു. മധു ബാബുവിനെതിരെ അച്ചടക്ക നടപടി ശുപാർശ ചെയ്‌തെങ്കിലും ഇതുവരെ നടപ്പാക്കിയില്ലെന്നും ജയകൃഷ്ണൻ ആരോപിച്ചിരുന്നു.
 

Tags

Share this story