ഫോർട്ട് കൊച്ചി: സഞ്ചാരികൾ കൈവിടുന്ന പൈതൃക തീരം

മട്ടാഞ്ചേരി: മാലിന്യവും ഭീതിയും മൂലം വിനോദ സഞ്ചാരികൾ ഫോർട്ട് കൊച്ചി തീരത്തെ കൈയൊഴിയുന്നു. പടയോട്ടങ്ങളും സ്വാതന്ത്ര്യ സമര സമ്മേളനവും യോഗങ്ങളും ആഘോഷങ്ങളുമായി ചരിത്രത്തിൽ ഇടംപിടിച്ചിട്ടുള്ള തീരമാണ് വിനോദ സഞ്ചാരികൾക്ക് അന്യമായിക്കൊണ്ടിരിക്കുന്നത്. 2010 - 2020 കാലഘട്ടത്തിൽ കേരളത്തിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് ഏറ്റവും പ്രിയപ്പെട്ട ആകർഷണങ്ങളിലൊന്നായിരുന്നു ഇവിടം. എന്നാൽ, ഇന്ന് ട്രാവൽ ബ്ലോഗുകളിൽ പോലും കൊച്ചിയുടെ ചരിത്ര തീരത്തിന് ഇടമില്ലാതായിരിക്കുന്നു. കടപ്പുറത്തെ മാലിന്യങ്ങൾ വിദേശികൾ ശുചിയാക്കുന്ന വാർത്തകൾ വിദേശ രാജ്യങ്ങളിൽ പോലും പ്രചരിച്ചത് കൊച്ചിയുടെയാകെ വിനോദ സഞ്ചാര മേഖലയ്ക്കു തിരിച്ചടിയാകും.

1. കാരണങ്ങൾ പലത്
കടപ്പുറത്ത് അടിഞ്ഞുകൂടുന്ന പോള - പായൽ മാലിന്യങ്ങളും മാംസാവശിഷ്ടങ്ങളും ലഹരി ഉപയോഗത്തിന്‍റെ അവശിഷ്ടങ്ങളും ദുർഗന്ധം വമിക്കുന്ന ചെറു ജലാശയങ്ങളും നടപ്പാതകൾ വരെ കൈയടക്കുന്ന ഇഴജന്തുക്കളും തെരുവ് നായ്ക്കളും സമൂഹ വിരുദ്ധരുമെല്ലാം ഇതിലേക്ക് അവരവരുടേതായ സംഭാവനകൾ ചെയ്യുന്നു. എല്ലാത്തിനും പുറമേ, രാത്രിയായാൽ സ്ട്രീറ്റ് ലൈറ്റുകൾ കത്താതെ തീരമാകെ ഇരുട്ടിലാകുന്ന അവസ്ഥയും.

2. പൈതൃക നഗരി...!

സംസ്ഥാന ടൂറിസം വകുപ്പിന്‍റെ പൈതൃകനഗരിയും, സീറോ വേസ്റ്റ് തീര പട്ടികയിലുമുള്ള തീരവുമാണ് ഫോർട്ട് കൊച്ചി കടപ്പുറം. കോടികൾ ചെലവഴിച്ചുള്ള വികസന പദ്ധതികളാണ് ഇവിടത്തേക്കു വേണ്ടി പ്രഖ്യാപിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നത്. എന്നാൽ, അതെല്ലാം അഴിമതിയുടെയും അവഗണനയുടെയും പിടിപ്പുകേടിന്‍റെയും വിളനിലങ്ങൾ മാത്രമായി മാറുന്നതാണ് കൊച്ചി കടപ്പുറത്തെ ദുരിതക്കാഴ്ചയ്ക്ക് ഇടയാക്കുന്നതെന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്.

കൊച്ചി ഹെറിറ്റേജ് കൺസർവേഷൻ സൊസെറ്റി, കെഎംആർഎൽ, സംസ്ഥാന - ജില്ലാ ടൂറിസം വകുപ്പുകൾ എന്നിവരുടെ നവീകരണങ്ങൾ, നഗരസഭാ പ്രവർത്തനങ്ങൾ എന്നിവ കോടികളാണ് ചെലവഴിക്കുന്നത്. തീരദേശ സംരക്ഷണത്തിൽ അധികൃതർ കാണിക്കുന്ന അവഗണന തിരിച്ചടിയാകുകയും ചെയ്യുന്നു.

3. പ്രാദേശിക സമ്പദ് വ്യവസ്ഥ

Share this story