മുന്നാക്ക സംവരണത്തോട് കോണ്‍ഗ്രസിന് യോജിപ്പെന്ന് മുല്ലപ്പള്ളി; സിപിഎം വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നു

മുന്നാക്ക സംവരണത്തോട് കോണ്‍ഗ്രസിന് യോജിപ്പെന്ന് മുല്ലപ്പള്ളി; സിപിഎം വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നു

മുന്നാക്ക സംവരണത്തെ ചൊല്ലി സംസ്ഥാനത്ത് വാക്‌പോര് തുടരുന്നു. മുന്നാക്ക സംവരണത്തോട് കോണ്‍ഗ്രസിന് യോജിപ്പെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കോണ്‍ഗ്രസിന് സംവരണ വിഷയത്തില്‍ നിലപാടില്ലെന്ന സിറോ മലബാര്‍ സഭയുടെ വിമര്‍ശനത്തിനാണ് മറുപടി. അതേസമയം സംവരണ വിഷയത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിനാണ് സി.പി.എം ശ്രമിക്കുന്നതെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.

മുന്നാക്ക സംവരണ വിഷയത്തില്‍ പാര്‍ട്ടിയില്‍ കൂടുതല്‍ ചര്‍ച്ച നടക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ് പറഞ്ഞു. രാഷ്ട്രീയ കാര്യ സമിതിയില്‍ തന്റെ നിലപാട് അറിയിക്കും. ദേശീയ നിലപാട് ഉണ്ടെങ്കിലും അതേപടി കേരളത്തില്‍ സ്വീകരിക്കാനാവില്ലെന്നും കെ വി തോമസ് പറഞ്ഞു

Share this story