കാറിൽ എംഡിഎംഎ കടത്താൻ ശ്രമം; വനിത യൂട്യൂബർ അടക്കം നാലു പേർ പിടിയിൽ‌

MD

മലപ്പുറം: കാറിൽ എംഡിഎംഎ കടത്താൻ ശ്രമിച്ച വനിത യൂട്യൂബറും സുഹൃത്തുക്കളും പിടിയിൽ. യൂട്യൂബറായ മിനു ജാസ്മിൻ ആണ് പിടിയിലായത്. കാറിൽ കടത്തുകയായിരുന്ന 10.5 ഗ്രാം എംഡിഎംഎയാണ് മലപ്പുറം പൊലീസ് പിടികൂടിയത്.

കൂട്ടിലങ്ങാടി കാവുങ്ങൽ സ്വദേശിയാണ് മിനു ജാസ്മിൻ. ഇവരെ കൂടാതെ മലപ്പുറം ഹാജിയാർപള്ളി സ്വദേശി അനസ് (24), മങ്കട സ്വദേശി ഷബീർ (26), വേങ്ങര ഊരകം സ്വദേശി സജാദ്(21) എന്നിവരാണ് പിടിയിലായത്. വിൽപ്പനയ്ക്കു വേണ്ടിയാണ് എംഡിഎംഎ എത്തിച്ചതെന്ന് പൊലീസ് അറിയിച്ചു.

Tags

Share this story