പനമരം ബിവറേജസിൽ നിന്ന് ജീവനക്കാരെ ഭീഷണിപ്പെടുത്തി മദ്യം കടത്തിക്കൊണ്ടുപോയ നാല് പേർ അറസ്റ്റിൽ

arrest

വയനാട് പനമരത്തെ ബിവറേജസ് കോർപറേഷൻ ഔട്ട്‌ലെറ്റിൽ നിന്ന് ജീവനക്കാരെ ഭീഷണിപ്പെടുത്തി മദ്യം പിടിച്ച് വാങ്ങിയ കേസിൽ നാല് പേർ അറസ്റ്റിൽ. കരുമ്പമ്മൽ സ്വദേശികളായ സുധി, സുരേഷ്, മാത്തൂർ സ്വദേശി സനീഷ്, തലപ്പുഴ സ്വദേശി വിപിൻ എന്നിവരെയാണ് പനമരം ഇൻസ്‌പെക്ടർ വി. സിജിത്തും സംഘവും അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം രാത്രി 8.30ഓടെ ഔട്ട് ലെറ്റിൽ എത്തിയ പ്രതികൾക്ക് മദ്യം എടുത്ത് കൊടുക്കാൻ താമസിച്ചുവെന്നാരോപിച്ച് ജീവനക്കാരെ ഭീഷണിപ്പെടുത്തി നാല് കുപ്പി മദ്യമാണ് എടുത്തുകൊണ്ടു പോയത്. സി.സി.ടി.വി ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്.

Share this story