നാല് പെൺകുട്ടികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കി; സിപിഐ നേതാവിനെതിരെ കേസ്

Police

തിരുവനന്തപുരം പാറശാലയിൽ പ്രായപൂർത്തിയാകാത്ത നാല് പെൺകുട്ടികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന കേസിൽ സിപിഐ മുൻ ബ്രാഞ്ച് സെക്രട്ടറി ഒളിവിൽ. ഉദിയൻകുളങ്ങര സ്വദേശി ഷൈനുവാണ്(35) കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയത്. ഒമ്പത് മുതൽ 12 വയസ്സ് വരെയുള്ള കുട്ടികളാണ് ഇയാളുടെ ലൈംഗികാതിക്രമത്തിന് ഇരയായിരിക്കുന്നതെന്ന് പാറശ്ശാല പോലീസ് പറഞ്ഞു

12 വയസ്സുകാരി കുട്ടിക്ക് ശാരീരികാസ്വസ്ഥതകൾ അനുഭപ്പെട്ടതിനെ തുടർന്ന് കുട്ടി വിവരം അമ്മയോട് പറയുകയായിരുന്നു. കുട്ടികളോട് അമിതമായ അടുപ്പവും സ്‌നേഹവും അഭിനയിച്ച് വിശ്വാസത്തിലെടുത്ത് ലൈംഗിക ചൂഷണത്തിന് വിധേയമാക്കുകയായിരുന്നു ഇയാളുടെ രീതി. കുട്ടിയുടെ രക്ഷിതാക്കൾ ചൈൽഡ് ലൈനിൽ നൽകിയ പരാതിയെ തുടർന്ന് പാറശാല പോലീസിന് കൈമാറുകയായിരുന്നു. 


 

Share this story