പാലക്കാട് കുറുനരിയുടെ ആക്രമണത്തിൽ നാല് പേർക്ക് പരുക്ക്; കുറുനരി പിന്നീട് ചത്ത നിലയിൽ

kurunari

പാലക്കാട് കുറുനരിയുടെ ആക്രമണത്തിൽ നാല് പേർക്ക് പരുക്കേറ്റു. പാലക്കാട് തച്ചനാട്ടുകരയിലാണ് സംഭവം. തച്ചനാട്ടുകര പാറപ്പുറം കൂളാശ്ശേരി വേലായുധൻ(77), മകൻ സുരേഷ്, ആലിക്കൽ വീട്ടിൽ ഉമേഷ്, അജീഷ് എന്നിവർക്കാണ് പരുക്കേറഅറത്

വേലായുധന്റെ ദേഹത്തേക്ക് ചാടിവീണ കുറുനരി മുഖത്ത് കടിക്കുകയായിരുന്നു. സുരേഷിന് കൈയിലും വയറ്റിലുമാണ് കടിയേറ്റത്

ഇരുവരുടെയും പരുക്ക് ഗുരുതരമാണ്. ഇവരെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറുനരിയെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തി.

Tags

Share this story