വൈത്തിരിയിലെ റസ്റ്റോറന്റിൽ നിന്നും ബിരിയാണി കഴിച്ച ഒരു കുടുംബത്തിലെ നാല് പേർക്ക് ഭക്ഷ്യവിഷബാധ

കോഴിക്കോട് ചാത്തമംഗലത്ത് ഒരു കുടുംബത്തിലെ നാല് പേർക്ക് ഭക്ഷ്യവിഷബാധ. വൈത്തിരിയിലെ റസ്റ്റോറന്റിൽ നിന്നും ബിരിയാണി കഴിച്ചതിന് പിന്നാലെയാണ് ഭക്ഷ്യവിഷബാധയേറ്റത്

പതിനൊന്ന് വയസുകാരിയെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ചാത്തമംഗലം സ്വദേശി രാജേഷ് ഭാര്യ ഷിംന, മക്കളായ ആരാധ്യ, ആദിത് എന്നിവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്

ഇതിൽ ആരാധ്യയെയാണ് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. മറ്റുള്ളവരുടെ നില തൃപ്തികരമാണ്.
 

Share this story