നാല് മന്ത്രിമാർ ഇന്ന് രാജ്ഭവനിലെത്തും; ഗവർണർ ഒപ്പിടാത്ത ബില്ലുകളിൽ വിശദീകരണം നൽകും
Thu, 23 Feb 2023

ഗവർണർ ഒപ്പിടാത്ത ബില്ലുകളിൽ നാല് മന്ത്രിമാർ ഇന്ന് രാജ്ഭവനിൽ നേരിട്ടെത്തി വിശദീകരണം നൽകും. കൂടിക്കാഴ്ച രാത്രി എട്ട് മണിക്കാണ് നിശ്ചയിച്ചിരിക്കുന്നത്. ബില്ലുകളിൽ ഗവർണർ ഒപ്പുവെച്ചേക്കില്ലെന്നാണ് സൂചന. കെടിയു വിസി നിയമനത്തിൽ വേഗത്തിൽ തീരുമാനമെടുക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടേക്കും
ഗവർണറുടെ ക്ഷണം അനുസരിച്ച് വൈകുന്നേരം എട്ട് മണിക്കാണ് രാജ്ഭവനിൽ കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. അത്താഴ വിരുന്നിനൊപ്പമാണ് ചർച്ച. മന്ത്രിമാരായ പി രാജീവ്, ആർ ബിന്ദു, വി എൻ വാസവൻ, ജെ ചിഞ്ചുറാണി എന്നിവരാണ് രാജ്ഭവനിലെത്തുക.
മന്ത്രിമാർ നേരിട്ടെത്തി വിശദീകരിച്ചാലും ലോകായുക്ത, സർവകലാശാല ഭേദഗതി ബില്ലുകളിൽ ഗവർണർ ഒപ്പിടാനുള്ള സാധ്യത കുറവാണ്. നാളെ വൈകുന്നേരം ഗവർണർ വീണ്ടും ഡൽഹിക്ക് പോകും.