ഇടുക്കി കട്ടപ്പനയിൽ രണ്ട് സ്ത്രീകളടക്കം നാല് പേർക്ക് തെരുവ് നായയുടെ കടിയേറ്റു
Feb 4, 2023, 14:49 IST

ഇടുക്കി കട്ടപ്പനയിൽ തെരുവ് നായയുടെ ആക്രമണം. നിർമല സിറ്റിയിൽ നാല് പേർക്ക് തെരുവ് നായയുടെ കടിയേറ്റു. പരുക്കേറ്റവർ ഇടുക്കി മെഡിക്കൽ കോളജിൽ ചികിത്സ തേടി. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഹൈറേഞ്ചിൽ പത്ത് പേരെയാണ് തെരുവ് നായ ആക്രമിച്ചത്
രണ്ട് സ്ത്രീകൾക്കും രണ്ട് പുരുഷൻമാർക്കുമാണ് കടിയേറ്റത്. പ്രദേശവാസികളായ ചിന്നമ്മ, മേരി കുന്നേൽ, ബാബു മുതുപ്ലാക്കൽ, സണ്ണി തഴയ്ക്കൽ എന്നിവർക്കാണ് പരുക്കേറ്റത്. ചിന്നമ്മയെ വീടിന്റെ അടുക്കളയിൽ കയറിയാണ് നായ ആക്രമിച്ചത്.