കോട്ടയത്ത് നിർമാണത്തിലിരുന്ന കെട്ടിടം തകർന്നുവീണ് നാല് പേർക്ക് പരുക്ക്

build

കോട്ടയം മാഞ്ഞൂരിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നുവീണ് നാല് പേർക്ക് പരുക്ക്. ഇതര സംസ്ഥാന തൊഴിലാളികൾക്കാണ് പരുക്കേറ്റത്. പരുക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. മേമുറി തോപ്പിൽ ജോർജ് ജോസഫിന്റെ നിർമാണത്തിലിരുന്ന വീടിന്റെ കോൺക്രീറ്റ് ഭാഗമാണ് തകർന്നുവീണത്. 

നാല് ബംഗാൾ സ്വദേശികളുടെ ദേഹത്തേക്കാണ് കോൺക്രീറ്റ് ഭാഗം അടർന്നുവീണത്. മറ്റ് ജോലിക്കാരും നാട്ടുകാരും ഫയർഫോഴ്‌സും എത്തിയാണ് ഇവരെ പുറത്തെടുത്തത്. പരുക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
 

Share this story