ആലുവയിൽ വീട്ടിൽ നിന്നും നാല് തോക്കുകളും എട്ട് ലക്ഷം രൂപയും കണ്ടെത്തി; വീട്ടുടമ കസ്റ്റഡിയിൽ

Police

ആലുവയിൽ ഒരു വീട്ടിൽ നടത്തിയ പരിശോധനയിൽ തോക്കുകളും പണവും കണ്ടെത്തി. റിയാസ് എന്നയാളുടെ വീട്ടിലായിരുന്നു പരിശോധന. 

നാല് തോക്കുകളും എട്ട് ലക്ഷത്തിലേറെ രൂപയുമാണ് കണ്ടെത്തിയത്. റിയാസിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഇയാൾക്ക് ഗുണ്ടാസംഘങ്ങളുമായി ബന്ധമുണ്ടെന്ന് പോലീസ് അറിയിച്ചു. ലൈസൻസില്ലാത്ത തോക്കുകളാണ് പിടിച്ചെടുത്തത്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
 

Share this story