നാല് ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ; സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിലും ചോദ്യം ചെയ്യും
Wed, 15 Feb 2023

കുണ്ടമൺകടവ് സ്വദേശിയായ ആർ എസ് എസ് പ്രവർത്തകൻ പ്രകാശ് ആത്മഹത്യ ചെയ്ത സംഭവത്തിൽ നാല് ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ. രാജേഷ്, ശ്രീകുമാർ, കൃഷ്ണകുമാർ, സതികുമാർ എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. പരസ്ത്രീ ബന്ധം ആരോപിച്ച് പ്രകാശിന് മർദനമേറ്റിരുന്നു. ഇതിൽ മനംനൊന്താണ് പ്രകാശ് ജീവനൊടുക്കിയത്. അറസ്റ്റിലായ പ്രതികളും പ്രകാശും ചേർന്നാണ് സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചതെന്ന് പ്രകാശന്റെ സഹോദരൻ മൊഴി നൽകിയിരുന്നു
എന്നാൽ കോടതിയിൽ ഇയാൾ മൊഴി മാറ്റി നൽകി. അതേസമയം പ്രതികൾക്കെതിരെ സിസിടിവി ദൃശ്യങ്ങളുണ്ടെന്നും അന്വേഷണം മുന്നോട്ടു കൊണ്ടുപോകുമെന്നുമാണ് ക്രൈംബ്രാഞ്ച് അറിയിച്ചത്. ആത്മഹത്യ കൂടാതെ ആശ്രമം കത്തിച്ച കേസിലും പ്രതികളെ ചോദ്യം ചെയ്യും.