നാല് വർഷ ബിരുദ കോഴ്‌സ് ഈ വർഷം മുതൽ ആരംഭിക്കുമെന്ന് മന്ത്രി ആർ ബിന്ദു

സംസ്ഥാനത്ത് നാല് വർഷ ബിരുദ കോഴ്‌സുകൾ ഈ വർഷം മുതൽ ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. നാല് വർഷ കോഴ്‌സിന്റെ ഉദ്ഘാടനം ജൂലൈ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പ്രവേശനത്തിനുള്ള വിജ്ഞാപനം ഈ മാസം 20ന് മുമ്പ് പ്രസിദ്ധീകരിക്കും

അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 7 ആണ്. മൂന്ന് വർഷം കഴിഞ്ഞാൽ ഡിഗ്രി ലഭിക്കും. ഓണേഴ്‌സ് ബിരുദമെടുത്താൽ പിജിക്ക് ഒരു വർഷം മതി. നിലവിലെ മൂന്ന് വർഷത്തോട് ഒരു വർഷം കൂടി കൂട്ടിച്ചേർക്കുകയല്ല പുതിയ ബിരുദ കോഴ്‌സ് കൊണ്ട് ഉദ്ദേശിക്കുന്നത്

അടിസ്ഥാനപരമായ മാറ്റങ്ങളടക്കമാണ് കരിക്കുലം തയ്യാറാക്കിയത്. നാലാം വർഷം പൂർത്തിയാക്കുന്നവർക്ക് ഓണേഴ്‌സ് ബിരുദം ലഭിക്കും. ഒന്നിലധികം വിഷയങ്ങളിൽ താത്പര്യമുള്ളവർക്ക് അതനുസരിച്ച് വിഷയഹ്ങൾ തെരഞ്ഞെടുക്കാം.
 

Share this story