നാല് വയസ്സുകാരൻ ബൈക്കിടിച്ച് മരിച്ചത് റേസിംഗിനിടെ; യുവാവ് അറസ്റ്റിൽ

ashik

കോവളം മുക്കോല പാതയിൽ പോറോട് പാലത്തിന് സമീപം നാല് വയസ്സുകാരന്റെ അപകട മരണത്തിനിടയാക്കിയത് ബൈക്ക് റേസിംഗ്. ബൈക്ക് ഓടിച്ചിരുന്ന കണിയാപുരം ചിറ്റാറ്റുമുക്ക് സ്വദേശി മുഹമ്മദ് ആഷിക്കിനെ(21) പോലീസ് അറസ്റ്റ് ചെയ്തു. നാല് വയസ്സുകാരൻ യുവാനെ ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തിനിടയാക്കിയ ബൈക്ക് കഴിഞ്ഞ ദിവസം കരമനയിലെ വർക്ക് ഷോപ്പിൽ നിന്നും കസ്റ്റഡിയിലെടുത്തിരുന്നു

30ന് രാത്രിയാണ് ഷൺമുഖ സുന്ദരം-അഞ്ജു ദമ്പതികളുടെ ഇളയ മകൻ യുവാൻ മരിച്ചത്. ഭക്ഷണം വാങ്ങി മാതാവിനൊപ്പം മടങ്ങുമ്പോൾ പോറോട് ഭാഗത്തെ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് മുഹമ്മദ് ആഷിക്ക് ഓടിച്ചിരുന്ന ബൈക്ക് യുവാനെ ഇടിച്ച് തെറിപ്പിച്ചത്. ബൈക്ക് നിർത്താതെ പോകുകയായിരുന്നു.
 

Share this story