മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുൻ കായിക മന്ത്രിയെ ചോദ‍്യം ചെയ്യാനൊരുങ്ങി എസ്ഐടി
Sep 18, 2026, 20:45 IST
കോഴിക്കോട്: അർജന്‍റീന ദേശീയ ടീമിനെയും ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ മുൻ കായികമന്ത്രി വി. അബ്ദുറഹിമാനെ ചോദ‍്യം ചെയ്യാനൊരുങ്ങി പ്രത‍്യേക അന്വേഷണ സംഘം. ടെൻഡറോ മറ്റ് ഉറപ്പോ ഇല്ലാതെ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് വഴിയൊരുക്കിയതിനാലാണ് അന്വേഷണം മുൻ മന്ത്രിയിലേക്ക് നീളുന്നത്.
ചോദ‍്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ‍്യപ്പെട്ട് അബ്ദുറഹിമാന് നോട്ടീസ് അയക്കാനുള്ള നീക്കത്തിലാണ് എസ്ഐടിയെന്നാണ് പുറത്തുവരുന്ന വിവരം. കേസിൽ എസ്ഐടി പിടിച്ചെടുത്ത രേഖകളും ഇലക്‌ട്രോണിക് ഉപകരണങ്ങളും കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.
