വഞ്ചനാ കേസ്: അഡ്വ. സൈബി ജോസിനെതിരെ തെളിവില്ലെന്ന് പോലീസ് റിപ്പോർട്ട്

saiby

വഞ്ചനാ കേസിൽ അഡ്വ. സൈബി ജോസ് കിടങ്ങൂരിനെതിരെ തെളിവില്ലെന്ന് പോലീസ് റിപ്പോർട്ട്. ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് പോലീസ് ഇക്കാര്യം പറയുന്നത്. പണം ആവശ്യപ്പെട്ടതിനും വാങ്ങിയതിനും തെളിവില്ലെന്നാണ് പോലീസ് റിപ്പോർട്ടിൽ പറയുന്നത്. കുടുംബ കോടതി കേസിൽ പിൻമാറാൻ സൈബി അഞ്ച് ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്നായിരുന്നു കോതമംഗലം സ്വദേശിയുടെ പരാതി

ചേരാനെല്ലൂർ പോലീസാണ് അഡ്വ. സൈബി ജോസ് കിടങ്ങൂരിനെതിരെ കേസെടുത്തത്. പരാതിക്കാരന്റെ ഭാര്യയുടെ അഭിഭാഷകനായിരുന്നു സൈബി. കുടുംബ കോടതിയിൽ ഉൾപ്പെടെ ഭാര്യ നൽകിയ കേസ് പിൻവലിക്കാമെന്ന് പറഞ്ഞാണ് സൈബി പണം വാങ്ങിയത്. പണം വാങ്ങിയ ശേഷം ആലുവ കോടതിയിലെ കേസ് പിൻവലിച്ചെങ്കിലും കുടുംബ കോടതിയിലെ കേസ് പിൻവലിക്കാൻ തയ്യാറായില്ലെന്നാണ് പരാതി
 

Share this story