സൈബി ജോസിനെതിരെ വഞ്ചനാ കേസ്; അഞ്ച് ലക്ഷം വാങ്ങി കബളിപ്പിച്ചെന്ന് പരാതി

saiby

ജഡ്ജിമാരുടെ പേരിൽ കോഴ വാങ്ങിയെന്ന കേസിലെ പ്രതിയായ അഡ്വക്കേറ്റ് സൈബി ജോസ് കിടങ്ങൂരിനെതിരെ വഞ്ചനാ കേസ്. കേസിൽ നിന്നും പിൻമാറാൻ അഞ്ച് ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്നാണ് പരാതി. കോതമംഗലം സ്വദേശിയുടെ പരാതിയിൽ ചേരാനല്ലൂർ പോലീസാണ് കേസെടുത്തത്

പരാതിക്കാരന്റെ ഭാര്യയുടെ അഭിഭാഷകനായിരുന്നു സൈബി. കുടുംബ കോടതിയിൽ ഉൾപ്പെടെ ഭാര്യ നൽകിയ കേസ് പിൻവലിക്കാമെന്ന് പറഞ്ഞാണ് സൈബി പണം വാങ്ങിയത്. പണം വാങ്ങിയ ശേഷം ആലുവ കോടതിയിലെ കേസ് പിൻവലിച്ചെങ്കിലും കുടുംബ കോടതിയിലെ കേസ് പിൻവലിക്കാൻ തയ്യാറായില്ലെന്നാണ് പരാതി. പാസ്‌പോർട്ട് തടഞ്ഞുവെക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരൻ ആരോപിക്കുന്നു.
 

Share this story