സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര; UDF പ്രകടനപത്രിക ചർച്ചയിൽ

Cong

2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ, യുഡിഎഫ് (UDF) മുന്നേറ്റം പ്രകടമാണ്. തിരഞ്ഞെടുപ്പിന് മുൻപ് ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയ യുഡിഎഫിന്റെ 'ഇന്ദിര ഗ്യാരന്റി' (Indira Guarantees) പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ വീണ്ടും ചർച്ചയാവുകയാണ്. തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുന്ന ഈ ഘട്ടത്തിൽ, ഈ വാഗ്ദാനങ്ങൾ വോട്ടുകളായി മാറിയോ എന്നതാണ് പ്രധാന ചോദ്യം. 

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കത്തിൽ തന്നെ ജനക്ഷേമ കേന്ദ്രീകൃതമായ പദ്ധതികളിലൂടെ വോട്ടർമാരുടെ മനസ്സിൽ ഇടം നേടാനായിരുന്നു യുഡിഎഫിന്റെ ശ്രമം. സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര എന്ന പ്രഖ്യാപനം വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. ജോലി ചെയ്യുന്ന സ്ത്രീകൾക്കും വിദ്യാർത്ഥിനികൾക്കും ഇത് സാമ്പത്തിക ആശ്വാസമാകുമെന്ന വിലയിരുത്തലാണ് ഉണ്ടായത്.

സംസ്ഥാനത്തെ എയർലൈൻ മേഖലയുടെ വികസനം, ആശ, അംഗൻവാടി ജീവനക്കാർ പോലുള്ള സ്‌കീം വർക്കർമാരുടെ വേതനം പരിഷ്‌ക്കരിക്കൽ, 100 കോടി രൂപയുടെ വിറ്റുവരവുള്ള എംഎസ്എംഇകൾക്ക് സാമ്പത്തിക സഹായം, ഇതിനുപുറമേ ജോലി ഉറപ്പാക്കാൻ ജോബ് വാച്ച് ടവർ വയനാട്ടിൽ ഒരു ട്രൈബൽ യൂണിവേഴ്‌സിറ്റി എന്നിവയും പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്യുന്നു.

Tags

Share this story