ആകാശ് തില്ലങ്കേരിയുടെ സുഹൃത്തുക്കൾ പിടിയിൽ; വിഷയം ചർച്ച ചെയ്യാൻ അടിയന്തര സിപിഎം യോഗം

akash

ആകാശ് തില്ലങ്കേരി വിഷയം ചർച്ച ചെയ്യാൻ മട്ടന്നൂരിൽ സിപിഎമ്മിന്റെ അടിയന്തര നേതൃയോഗം ചേരുന്നു. ജില്ലാ സെക്രട്ടറി എംവി ജയരാജൻ അടക്കമുള്ള നേതാക്കളാണ് യോഗത്തിൽ പങ്കെടുക്കുന്നത്. തില്ലങ്കേരി ലോക്കൽ കമ്മിറ്റി അംഗങ്ങളെ മുഴുവൻ യോഗത്തിന് വിളിപ്പിച്ചിട്ടുണ്ട്. പാർട്ടിക്ക് വെല്ലുവിളിയില്ലാതെ പ്രശ്‌നം തീർക്കാനാണ് ശ്രമം

അതേസമയം സ്ത്രീത്വത്തെ അപമാനിച്ചെന്ന ഡിവൈഎഫ്‌ഐ പ്രവർത്തകയുടെ പരാതിയിൽ ആകാശ് തില്ലങ്കേരിയുടെ സുഹൃത്തുക്കൾ പിടിയിലായി. ജിജോ തില്ലങ്കേരി, ജയപ്രകാശ് തില്ലങ്കേരി എന്നിവരാണ് പിടിയിലായത്. ഒളിവിൽ പോയ ആകാശ് തില്ലങ്കേരിയെ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്

എംബി രാജേഷിന്റെ ഡ്രൈവറുടെ ഭാര്യയും ഡിവൈഎഫ്‌ഐ പ്രവർത്തകയുമായ ശ്രീലക്ഷ്മി അനൂപിന്റെ പരാതിയിലാണ് കേസെടുത്തത്. ഇതിന് പിന്നാലെ ആകാശ് തില്ലങ്കേരി ഒളിവിൽ പോകുകയായിരുന്നു.
 

Share this story