ഇന്ധന സെസും വെള്ളക്കരം വർധനവും സാധാരണക്കാരന് താങ്ങാനാകാത്തത്: മാർത്തോമാ മെത്രാപോലീത്ത
Sun, 12 Feb 2023

സംസ്ഥാന ബജറ്റിലെ നികുതി വർധനവിനെതിരെ വിമർശനവുമായി മാർത്തോമാ മെത്രാപോലീത്ത. ഇന്ധന സെസും വെള്ളക്കരം വർധനവും സാധാരണക്കാരന് താങ്ങാനാകാത്തതാണെന്ന് മാർത്തോമാ മെത്രാപോലീത്ത പറഞ്ഞു. തൊഴിലില്ലായ്മയിൽ സംസ്ഥാനം ദേശീയ കണക്കിനേക്കൾ മുന്നിലാണെന്നും മെത്രാപോലീത്ത കുറ്റപ്പെടുത്തി. മന്ത്രിമാരെ വേദിയിലിരുത്തിയായിരുന്നു മെത്രാപോലീത്തയുടെ വിമർശനം. മാരാമൺ കൺവെൻഷൻ ഉദ്ഘാടന വേദിയിലാണ് വിമർശനം.