ഇന്ധന സെസ് ഒരു രൂപ പോലും കുറയ്ക്കില്ല; അക്കാര്യം ജനങ്ങളോട് ഉറപ്പിച്ച് പറയും: എംവി ഗോവിന്ദൻ

govindan

പ്രതിപക്ഷ സമരത്തിന്റെ പേരിൽ ഒരു രൂപ പോലും ഇന്ധന സെസ് കുറയ്ക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അക്കാര്യം ജനങ്ങളോട് ഉറപ്പിച്ച് പറയും. പൊതുമേഖലാ സ്ഥാപനങ്ങളെ എക്കാലവും പൊതുഖജനാവിൽ നിന്ന് പണം നൽകി സംരക്ഷിക്കാനാകില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു. 

സംസ്ഥാന സർക്കാരിനെ തകർക്കാനുള്ള ഗൂഢാലോചന തന്നെയാണ് കേന്ദ്രസർക്കാരിന്റെ സാമ്പത്തിക നയം. അതിനെ പ്രതിരോധിക്കാനുള്ള ഫലപ്രദമായ ഇടപെടലാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി നടത്തുന്നത്. കോൺഗ്രസും ബിജെപിയും കൂടിയാണ് ഇന്ധനവില ഈ നിലയിലെത്തിച്ചത്. ഇന്ധന വില വർധനവിനെതിരെ സമരം നടത്താൻ കോൺഗ്രസിന് അർഹതയില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു

കേന്ദ്ര ഏജൻസികൾ മുഖ്യമന്ത്രിയെ ലക്ഷ്യമിടുകയാണ്. ശിവശങ്കറുമായി മുഖ്യമന്ത്രിയെ അടുപ്പിക്കാൻ ഏറെക്കാലമായി ശ്രമം നടക്കുന്നു. കൈക്കൂലി വാങ്ങിയെങ്കിൽ ശിവശങ്കർ ജയിലിൽ കിടക്കട്ടെ എന്നും എം വി ഗോവിന്ദൻ പറഞ്ഞു.
 

Share this story