സർക്കാരിൽ പൂർണവിശ്വാസം; വണ്ടിപ്പെരിയാറിലെ ആറ് വയസുകാരിയുടെ കുടുംബം മുഖ്യമന്ത്രിയെ കണ്ടു

CM Pinarayi Vijayan

വണ്ടിപ്പെരിയാറിൽ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ആറ് വയസുകാരിയുടെ മാതാപിതാക്കൾ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. കേസിൽ പുനരന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു. ഹൈക്കോടതിയിൽ അപ്പീൽ പോകുമ്പോൾ വിശ്വാസമുള്ള അഭിഭാഷകനെ വെക്കണമെന്നും കേസിൽ പ്രോസിക്യൂഷനും പോലീസിനും സംഭവിച്ച വീഴ്ചകൾ അന്വേഷിക്കണമെന്നും കുടുംബം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിക്കൊപ്പമാണ് കുടുംബം മുഖ്യമന്ത്രിയെ കണ്ടത്. കേസിൽ കക്ഷി ചേരാൻ അപേക്ഷ നൽകും. സർക്കാരിൽ പൂർണ വിശ്വാസമുണ്ട്. ഡിജിപിയുമായി ആലോചിച്ച് മുഖ്യമന്ത്രി ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകിയതായും കുടുംബം അറിയിച്ചു.
 

Share this story