വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി ജി സുധാകരൻ; തെരഞ്ഞെടുപ്പിൽ പിന്തുണ തേടി

sudhakaran

അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ജി സുധാകരൻ എസ്എൻഡിപി യോഗം നേതാവ് വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി. വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ വീട്ടിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. തെരഞ്ഞെടുപ്പിൽ പിന്തുണ തേടിയാണ് സുധാകരൻ വെള്ളാപ്പള്ളിയെ കണഅടത്

വെള്ളാപ്പള്ളിയെ കണ്ടതിന് ശേഷം ജി സുധാകരൻ പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്തേക്ക് പോകും. ജി സുകുമാരൻ നായരുമായും സുധാകരൻ കൂടിക്കാഴ്ച നടത്തും. സാമുദായിക സംഘടനകളുടെ പിന്തുണ ഉറപ്പാക്കുകയാണ് ജി സുധാകരന്റെ ലക്ഷ്യം. എച്ച് സലാമാണ് അമ്പലപ്പുഴയിലെ എൽഡിഎഫ് സ്ഥാനാർഥി

അതേസമയം കോൺഗ്രസ് ജി സുധാകരനെ പിന്തുണക്കുമെന്നാണ് അറിയുന്നത്. അമ്പലപ്പുഴയിൽ കോൺഗ്രസ് സ്ഥാനാർഥിയെ നിർത്തിയേക്കില്ല. ഇതുസംബന്ധിച്ച ഔദ്യോഗിക തീരുമാനം ഇന്നുണ്ടാകും.
 

Tags

Share this story