തിരുവല്ല സ്പായിലെ കൂട്ടബലാത്സംഗം; മൂന്നാം പ്രതിയെ കൊച്ചിയിൽ നിന്ന് പിടികൂടി

Spa Case

തിരുവല്ലയിലെ സ്പായിൽ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസിൽ ഒരു പ്രതി കൂടി പിടിയിൽ. നിരണം സ്വദേശി വരുൺ ആണ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. അർധരാത്രിയോടെ ആലുവയിൽ നിന്നാണ് വരുൺ പിടിയിലായത്

വരുണിന്റെ മൊബൈൽ ഫോൺ ലൊക്കേഷൻ കൊച്ചിയിലാണെന്ന് മനസിലാക്കിയാണ് പോലീസ് അന്വേഷണം നടത്തിയത്. കേസിൽ നേരത്തെ സുബിൻ, ബെർലിൻ ദാസ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആകെ ആറ് പ്രതികളാണ് കേസിലുള്ളത്

ഇനി മൂന്ന് പേരെ കൂടി കണ്ടെത്താനുണ്ട്. ഒളിവിൽ പോയ പ്രതികൾക്കായി പോലീസ് തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. പ്രതികൾ സംസ്ഥാനം വിട്ടതായും പോലീസ് സംശയിക്കുന്നുണ്ട്.
 

Tags

Share this story