ഗുണ്ടാ മാഫിയ ബന്ധം: പോലീസ് അസോസിയേഷൻ സംസ്ഥാന നേതാവിന് സ്ഥലം മാറ്റം

police

ഗുണ്ടാ മാഫിയ ബന്ധത്തെ തുടർന്ന് പോലീസ് അസോസിയേഷൻ സംസ്ഥാന നേതാവിനെ സ്ഥലം മാറ്റി. തിരുവനന്തപുരം നഗരൂർ സ്റ്റേഷനിലെ സിപിഒ വൈ അപ്പുവിനെ റൂറൽ എ ആർ ക്യാമ്പിലേക്കാണ് മാറ്റിയത്. ഗുണ്ടാബന്ധം കണ്ടെത്തിയ റൂറലിലെ രണ്ട് പോലീസുകാരെ കൂടി സ്ഥലം മാറ്റിയിട്ടുണ്ട്

സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റൂറൽ എസ് പി ഡി ശിൽപ്പയുടേതാണ് നടപടി. തിരുവനന്തപുരം റൂറൽ മേഖലയിലെ ഗുണ്ടാ, മണൽ മാഫിയയുമായി അപ്പുവിന് ബന്ധമുണ്ടെന്നാണ് റിപ്പോർട്ട്. പല കേസുകളും ഒത്തുതീർപ്പാക്കാൻ അപ്പു ഇടനിലക്കാരനായി പ്രവർത്തിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതോടെയാണ് അപ്പു അടക്കം മൂന്ന് പേരെ ക്രമസമാധാന ചുമതലകളിൽ നിന്ന് മാറ്റാൻ എസ് പി ഉത്തരവിട്ടത്. നഗരൂർ സ്റ്റേഷനിലെ ഡ്രൈവർ സതീഷ്, പാറശ്ശാല സ്റ്റേഷനിലെ സിപിഒ ദീപു എന്നിവരാണ് സ്ഥലം മാറ്റം കിട്ടിയ മറ്റ് ഉദ്യോഗസ്ഥർ.
 

Share this story