വൻ കഞ്ചാവ് വേട്ട: തൃശ്ശൂരിൽ 220 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ
Oct 5, 2019, 16:13 IST
തൃശ്ശൂർ മണ്ണൂത്തുയിൽ 220 കിലോ കഞ്ചാവുമായി രണ്ട് യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. വിവേക്, രൂപേഷ് എന്നിവരാണ് പിടിയിലായത്. ഇവർക്കൊപ്പമുണ്ടായിരുന്ന രണ്ട് പേർ ഓടി രക്ഷപ്പെട്ടു.
മണ്ണുത്തിക്ക് സമീപം വീട് വാടകക്കെടുത്തായിരുന്നു കഞ്ചാവ് കച്ചവടം. വീട്ടുമുറ്റത്തുണ്ടായിരുന്ന രണ്ട് കാറുകളും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. എക്സൈസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്ത് നിന്നുള്ള സ്പെഷ്യൽ സ്ക്വാഡ് എത്തിയാണ് ഇവരെ പിടികൂടിയത്.