എറണാകുളം തോപ്പുംപടിയിലെ ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; രണ്ട് പേർക്ക് പരുക്ക്

gas

എറണാകുളം തോപ്പുംപടിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. ടോപ് ഹോം ഹോട്ടലിലായിരുന്നു അപകടം. രണ്ടു ജീവനക്കാർക്ക് പരുക്കേറ്റു. ഉച്ചയ്ക്ക് ശേഷമാണ് അപകടം ഉണ്ടായത്. പാചകവാതക സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു. ഹോട്ടലിലെ ജീവനക്കാരായ അഫ്താബ്, സജിൻ എന്നിവർക്കാണ് പരുക്കേറ്റത്. ഇവരുടെ പരുക്ക് ഗുരുതരമല്ല

സ്‌ഫോടനം നടക്കുമ്പോൾ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ ആളുകൾ ഉണ്ടായിരുന്നുവെങ്കിലും ഇവർക്കാർക്കും പരുക്കേറ്റിട്ടില്ല. ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരെത്തി വേണ്ട നടപടികൾ സ്വീകരിച്ചു.
 

Share this story