മോശമായി നോക്കിയെന്ന് പെൺകുട്ടിയുടെ പരാതി; 53 കാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
മുഹമ്മ: തണ്ണീർമുക്കം പഞ്ചായത്ത് 14-ാം വാർഡ് വെറുങ്ങിൽച്ചുവട് പടിഞ്ഞാറ് വേലിക്കകത്ത് വീട്ടിൽ സന്തോഷിനെ മരിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച രാവിലെയാണ് 53 കാരനായ സന്തോഷിന്‍റെ മൃതദേഹം കണ്ടെത്തിയത്.
വീടിന്‍റെ വാതിൽ തുറന്ന നിലയിലായിരുന്നു. മുറിക്കു സമീപത്തുനിന്ന് മുളകഷ്ണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. തലയിലും മുഖത്തും മുറിവേറ്റ പാടുകളുണ്ട്. ഭാര്യയും മക്കളും പിണങ്ങി പോയതിനെ തുടർന്ന് സന്തോഷ് ഒറ്റക്കായിരുന്നു താമസിച്ചിരുന്നത്. അയൽ വാസികളായി അടുപ്പമൊന്നുമുണ്ടായിരുന്നില്ല.
കഴിഞ്ഞ ദിവസം ഒരു പെൺകുട്ടി മുഹമ്മ പൊലീസിൽ സന്തോഷിനെതിരേ പരാതി നൽകിയിരുന്നു. തന്നെ മോശമായി നോക്കിയെന്നായിരുന്നു പരാതി. ഇതിൽ പൊലീസ് സന്തോഷിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. എന്നാൽ സ്റ്റേഷനിൽ ഹാജരാവാതെ വന്നതോടെ പൊലീസ് വീട്ടിലെത്തിയപ്പോഴാണ് സന്തോഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതക സാധ്യത പൊലീസ് പരിശോധിച്ച് വരികയാണ്.
