ആലുവ പാലത്തിൽ നിന്നും പുഴയിലേക്ക് ചാടി പെൺകുട്ടി; രക്ഷിക്കാനിറങ്ങിയ ആൺകുട്ടിക്ക് ദാരുണാന്ത്യം

gautham

ആലുവ മാർത്താണ്ഡ വർമ പാലത്തിന്റെ മുകളിൽ നിന്നും പെരിയാറിലേക്ക് ചാടിയ പെൺകുട്ടിയെ രക്ഷപ്പെടുത്താൻ പിന്നാലെ ചാടിയ ആൺകുട്ടിക്ക് ദാരുണാന്ത്യം. ബുധനാഴ്ച രാത്രിയാണ് സംഭവം. തായിക്കാട്ടുകര എസ് എൻ പുരത്ത് താമസിക്കുന്ന ഗൗതം(17)മാണ് മരിച്ചത്. പാലാരിവട്ടത്ത് വാടകക്ക് താമസിക്കുന്ന ആലപ്പുഴ സ്വദേശിയായ 17കാരിയാണ് ആദ്യം ചാടിയത്

പെൺകുട്ടിക്ക് പിന്നാലെ രക്ഷപ്പെടുത്താനായി ഗൗതം ചാടുകയായിരുന്നു. ഇരുവരും വെള്ളത്തിൽ വീഴുന്നതുകണ്ട മത്സ്യത്തൊഴിലാളികൾ ഉടനെ രക്ഷാപ്രവർത്തനത്തിന് ഇറങ്ങി. ഇരുവരെയും വെള്ളത്തിൽ നിന്ന് കരയ്ക്ക് കയറ്റി ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗൗതം അപ്പോഴേക്കും മരിച്ചിരുന്നു. പ്ലസ് ടു വിദ്യാർഥികളാണ് ഇരുവരും
 

Share this story