ചികിത്സക്കെത്തിയ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; ഡോക്ടർക്ക് ഒരു വർഷം കഠിന തടവ്

judge hammer

ചികിത്സക്കെത്തിയ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ മാനസികാരോഗ്യ വിദഗ്ധന് ഒരു വർഷം കഠിന തടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. സർക്കാർ മാനസികാരോഗ്യ വിദഗ്ധനായ മൂവാറ്റുപുഴ കല്ലൂർക്കാട് പേപ്പതിയിൽ ഡോ. ജോസ്റ്റിൻ ഫ്രാൻസിസിനെയാണ് കോടതി ശിക്ഷിച്ചത്. 

2020 ഒക്ടോബർ 23നായിരുന്നു പരാതിക്കിടയാക്കിയ സംഭവം. ജില്ലാ മാനസികാരോഗ്യ പരിപാടിയുടെയും വിമുക്തി പദ്ധതിയുടെയും നോഡൽ ഓഫീസറായിരുന്ന ജോസ്റ്റിൻ ഫ്രാൻസിസ് കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡിലെ ക്ലിനിക്കിൽ വെച്ച് 18കാരിയായ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്.
 

Share this story