പെൺകുട്ടികളെ ഷർട്ടും പാന്റും ധരിപ്പിച്ച് ആൺകുട്ടികളാണെന്ന് തെറ്റിദ്ധരിപ്പിച്ച് സമരത്തിനിറക്കുന്നു: ഇ പി

ep

പെൺകുട്ടികളെ ഷർട്ടും പാന്റ്‌സും ധരിപ്പിച്ച് ആൺകുട്ടികളാണെന്ന് തെറ്റിദ്ധരിപ്പിച്ച് സമരത്തിനിറക്കുന്നുവെന്ന ആരോപണവുമായി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. പെൺകുട്ടികളെ ഇങ്ങനെ സമരത്തിനിറക്കി കോൺഗ്രസ് നേതാക്കൾ നാടിന്റെ അന്തരീക്ഷത്തെ വികൃതമാക്കുകയാണെന്നും ഇ പി ജയരാജൻ ആരോപിച്ചു. കരിങ്കൊടി കാണിച്ച് അക്രമത്തിന് പോകുകയാണെങ്കിൽ സ്ഥിതി മോശമാകുമെന്നും ജയരാജൻ മുന്നറിയിപ്പ് നൽകി

കരിങ്കൊടിയുമായി അക്രമം തുടർന്നാൽ പ്രതിപക്ഷ നേതാവിനും സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയുണ്ടാകും. കരിങ്കൊടി പ്രതിഷേധം എന്തിനാണെന്ന് മനസ്സിലാകുന്നില്ല. പാചക വാതകത്തിന് കേന്ദ്രം വലിയ വില വർധിപ്പിച്ചെങ്കിലും ആർക്കും പ്രതിഷേധമില്ല. കേരള സർക്കാർ ഏർപ്പെടുത്തിയ രണ്ട് രൂപ ഇന്ധന സെസിൽ നിന്നും ലഭിക്കുമെന്ന വരുമാനം ക്ഷേമ പെൻഷനിലേക്കാണ് പോകുന്നത്. അക്കാര്യം കോൺഗ്രസ് മനസ്സിലാക്കണമെന്നും ഇ പി ജയരാജൻ പറഞ്ഞു


 

Share this story