പെൺകുട്ടികൾക്ക് പാന്റ്‌സും ഷർട്ടും ഇടാൻ പാടില്ലേ; ഇപിയുടെ പരാമർശത്തിനെതിരെ സതീശൻ

satheeshan

ഇ പി ജയരാജൻ നടത്തിയ ജൻട്രൽ ന്യൂട്രൽ വിരുദ്ധ പരാമർശത്തിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പെൺകുട്ടികൾ പാന്റും ഷർട്ടും ഇട്ട് മുടി ക്രോപ്പ് ചെയ്ത് ആൺകുട്ടികളെ പോലെ സമരത്തിന് ഇറങ്ങിയെന്ന പരാമർശത്തിന് എതിരെ ഒരു വനിതാ സംഘടനക്കും പരാതിയില്ലേയെന്ന് സതീശൻ ചോദിച്ചു. പെൺകുട്ടികൾക്ക് പാന്റ്‌സും ഷർട്ടും ഇടാൻ പാടില്ലേ. മുടി ക്രോപ്പ് ചെയ്യാൻ പാടില്ലേ. ആൺകുട്ടികൾക്ക് മാത്രമേ സമരം ചെയ്യാൻ പാടുള്ളോ. അങ്ങേയറ്റം സ്ത്രീവിരുദ്ധമായ പരാമർശമാണ് ഇപി ജയരാജൻ നടത്തിയതെന്നും സതീശൻ പറഞ്ഞു


 

Share this story