ആഗോള അയ്യപ്പ സംഗമം: വർഗീയവാദികൾക്ക് ഇടമുണ്ടാക്കി കൊടുക്കാൻ സർക്കാർ ചെയ്ത നടപടിയെന്ന് സതീശൻ

തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് നടത്തുന്ന പരിപാടിയാണ് ആഗോള അയ്യപ്പ സംഗമമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കഴിഞ്ഞ ഒമ്പതര കൊല്ലമായി ശബരിമലയിൽ ഒരു വികസന പ്രവർത്തനവും നടത്താത്ത സർക്കാർ ഇപ്പോൾ മാസ്റ്റർ പ്ലാനുമായി ജനങ്ങളെ കബളിപ്പിക്കാൻ ഇറങ്ങിയിരിക്കുകയാണ്
വർഗീയവാദികൾക്ക് ഇടമുണ്ടാക്കി കൊടുക്കാൻ സർക്കാർ ചെയ്ത നടപടിയാണിത്. അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്ത് ഒരു കപട ഭക്തന്റെ രീതിയിലാണ് മുഖ്യമന്ത്രി സംസാരിച്ചത്. 2026ലെ തെരഞ്ഞെടുപ്പ്, ഇതിന് മുമ്പ് നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് എന്നിവ മുന്നിൽ കണ്ടുകൊണ്ട് നടത്തുന്ന പരിപാടിയാണിത്.
ശബരിമലയിൽ അദ്ദേഹത്തിന്റെ കാലത്ത് ആചാര ലംഘനത്തിന് കൂട്ടുനിന്ന് പോലീസിന്റെ സഹായത്തോടെ ചെയ്ത ക്രൂര കൃത്യങ്ങൾ മറച്ചുപിടിച്ചു കൊണ്ടാണ് അയ്യപ്പസംഗമത്തിൽ അദ്ദേഹം പ്രസംഗിച്ചത്. ഞങ്ങൾക്കാർക്കും ഞങ്ങളുടെ ഭക്തിയെക്കുറിച്ചോ ഞങ്ങളുടെ വിശ്വാസത്തെ കുറിച്ചോ പിണറായി വിജയനെ ബോധ്യപ്പെടുത്തേണ്ട കാര്യമില്ലെന്നും സതീശൻ പറഞ്ഞു.