ആഗോള അയ്യപ്പ സംഗമം: സർക്കാരിനോടും ദേവസ്വം ബോർഡിനോടും വിശദീകരണം തേടി ഹൈക്കോടതി
Sep 3, 2025, 12:17 IST

ആഗോള അയ്യപ്പ സംഗമത്തിൽ സർക്കാരിനോടും ദേവസ്വം ബോർഡിനോടും വിശദീകരണം തേടി ഹൈക്കോടതി. ആരാണ് അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നതെന്ന് ഹൈക്കോടതി ചോദിച്ചു. ദേവസ്വം ബോർഡാണെന്ന് സർക്കാർ മറുപടി നൽകി. ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമാണ് പരിപാടിയെന്നും സർക്കാർ അറിയിച്ചു
എന്നാൽ ആഗോള അയ്യപ്പ സംഗമം എന്ന് വിളിക്കുന്നത് എന്തുകൊണ്ടാണെന്നും ദേവസ്വം ബോർഡിന് മറ്റ് ക്ഷേത്രങ്ങളും ഉണ്ടല്ലോയെന്നും കോടതി ചോദിച്ചു. മതസൗഹാർദം ഊട്ടിയുറപ്പിക്കാനാണ് പരിപാടിയെന്നായിരുന്നു സർക്കാർ മറുപടി. പരിപാടിയുടെ സംഘാടനത്തിൽ സർക്കാരിനും ബോർഡിനും വ്യക്തതയില്ലേയെന്നും കോടതി ചോദിച്ചു
ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. പരിപാടിയുടെ സാമ്പത്തിക ചെലവുകളും ഫണ്ട് സമാഹരണവും സംബന്ധിച്ച വിശദമായ റിപ്പോർട്ട് വേണം. വിഷയത്തിൽ ദേവസ്വം ബോർഡും സർക്കാരും മറുപടി നൽകാനും കോടതി നിർദേശിച്ചു.